പാത്താമുട്ടം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വെല്‍ഡിംഗ് കൊച്ചി ശാഖയും സെയിന്റ് ഗിറ്റ്സ് കോളജ് ഓഫ് എന്‍ജിനിയറിംഗിലെ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിഭാഗത്തിനു കീഴിലുള്ള ഐഐഡബ്ല്യു സ്റ്റുഡന്റ്സ് ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ കഴക്കൂട്ടം മരിയന്‍ കോളജ് ഓഫ് എന്‍ജിനിയറിംഗ് ഒന്നാം സ്ഥാനം നേടി.
പാലക്കാട് എന്‍എസ്എസ് കോളജ് ഓഫ് എന്‍ജിനിയറിംഗ് രണ്ടാം സ്ഥാനവും, തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനിയറിംഗ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ. റിബോയ് ചെറിയാന് അധ്യക്ഷത വഹിച്ചു.
ഐഐഡബ്ല്യു ദേശീയ പ്രസിഡന്റ് ജോസ് പി. ഫിലിപ്പ്, സെയിന്റ്ഗിറ്റ്സ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷൻസ് എക്സിക്യൂട്ടീവ് ചെയര്‍മാനും ഗവേണിംഗ് ബോര്‍ഡ് സെക്രട്ടറിയുമായ പുന്നൂസ് ജോര്‍ജ്, ഐഐഡബ്ല്യു കൊച്ചി ശാഖാ ചെയര്മാന് ഡോ. എം. ഗോപാലകൃഷ്ണ പിള്ള, വൈസ് ചെയര്മാന് എസ്. വരദരാജന്, കെ. ശിവശങ്കരന്, സെയിന്റ്ഗിറ്റ്സ് കോളജ് ഇന്റർനാഷണല്‍ റിലേഷന്‍സ് ഡീന്‍ ഡോ. എം. ഡി. മാത്യു, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം മേധാവി ഡോ. ചെറിയാന് പോള്‍, ഐഐഡബ്ല്യു സെയിന്റ്ഗിറ്റ്സ് ചാപ്റ്റര്‍ ഫാക്കല്‍റ്റി കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടിജോ ഡി. എന്നിവര്‍ പ്രസംഗിച്ചു. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും കാഷ് അവാര്‍ഡുകളും സമ്മാനിച്ചു. വിവിധ എന്‍ജിനീയറിംഗ് കോളജുകളില്‍ നിന്നായി 14 ടീമുകള്‍ പങ്കെടുത്തു.